കാസര്‍കോട്: പാലക്കാട് നടന്ന സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേളയില്‍ ചെമ്മനാട് ജമാഅത്ത് ഹയര്‍ സെകണ്ടറി സ്‌കൂളിന് മികച്ച നേട്ടം.ഗണിത ശാസ്ത്രമേളയില്‍ ഫാത്തിമ അഹ്‌സന്‍ റാസ ഒന്നാം സ്ഥാനം നേടി.നെല്ലിക്കുന്ന് കടപ്പുറം റിഷാന -ഹഖീം ദമ്പതികളുടെ മകളാണ് ഫാത്തിമ അഹ്‌സന്‍ റാസ.മാത്‌സ് ഫെയറില്‍ എച്ച്.എസ്.എസ് ഗെയിമില്‍ ഫാത്തിമ അഹ്‌സന്‍ റാസ ഒന്നാം സ്ഥാനവും സിംഗിള്‍ പ്രൊജക്ടില്‍ മുഹമ്മദ് ശഹബാസ് അഫ്‌സല്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.ഷെസാന്‍ ഷബീര്‍ അഹമദ്(ജിയോ ജിബ്രാ)അഹമദ് ലാമിഹ് ഇയാസ്,നഫീസത്ത് റംയ(സോഷ്യല്‍ സയന്‍സ് ഫെയര്‍ സ്റ്റില്‍ മോഡല്‍)ഖദീജത്ത് ഹിസ റിസ്ലിന്‍(പ്രവൃത്തി പരിചയ മേള ബഡ്ഡിംഗ്,ലയറിംഗ് ,ഗ്രാഫ്റ്റിംഗ്)നഫീസത്ത് സജ ബി.എച്ച്(പ്രപ്പറ്റ് മേക്കിങ്) എന്നിവരാണ് മൂന്നാം സ്ഥാനങ്ങള്‍ നേടിയത്.അധ്യാപകരുടെ വിഭാഗത്തില്‍ ഐ.ടി ഫെയറില്‍ ഐ.സി.ടി ടീച്ചിംഗ് എയ്ഡ് മത്സരത്തില്‍ പങ്കെടുത്ത അബ്ദുല്‍ വാജിദ് എ ഗ്രേഡും സ്വന്തമാക്കി.മത്സരാര്‍ത്ഥികളേയും സ്‌കൂള്‍ മാനേജ്‌മെന്റ്,പി.ടി.എ,സ്റ്റാഫ് കൗണ്‍സില്‍ അഭിനന്ദിച്ചു.






