കാസർകോട്: പ്ലസ്ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ ബേക്കൽ പൊലീസ് രണ്ടു പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തു. പെൺകുട്ടിയുടെ മാതാവിന്റെ സുഹൃത്ത് സുരേഷ്, പാണത്തൂർ സ്വദേശിയായ അനസ് എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഇവരിൽ അനസ് പൊലീസ് കസ്റ്റഡിയിലാണ്.
പെൺകുട്ടി പഠിക്കുന്ന സ്കൂളിൽ കഴിഞ്ഞ ദിവസം ഉണ്ടായ നാടകീയ സംഭവങ്ങളെ തുടർന്ന് പെൺകുട്ടിയെ കൗൺസിലിംഗിനു വിധേയമാക്കിയപ്പോഴാണ് പീഡന സംഭവം പുറത്തറിഞ്ഞതും പൊലീസ് കേസായതും.






