പാറ്റ്‌ന: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ ഡി എയ്ക്ക് വന്‍ മുന്നേറ്റം. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ലീഡ് നിലയില്‍ ബഹുദൂരം മുന്നിലാണ് എന്‍ ഡി എ. ആകെയുള്ള 243 സീറ്റുകളില്‍ 162 ഇടങ്ങളിലും എന്‍ ഡി എ മുന്നിട്ടു നില്‍ക്കുന്നു. ഇന്ത്യാ സഖ്യം 68 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. ആര്‍ ജെ ഡിയുടെ കരുത്തിലാണ് മഹാസഖ്യം പിടിച്ചു നില്‍ക്കുന്നത്. കോണ്‍ഗ്രസ് പരിപൂര്‍ണ്ണമായും തകര്‍ന്നടിയുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ഭരണത്തുടര്‍ച്ച ഉറപ്പാക്കിയതോടെ ബി ജെ പി ആസ്ഥാനത്ത് തിരക്കിട്ട കൂടിയാലോചനകള്‍ തുടങ്ങി. ചരിത്ര വിജയം ആഘോഷിക്കാനുള്ള ഒരുക്കങ്ങളും ആരംഭിച്ചു. അതേസമയം ഇടതു പാര്‍ട്ടികള്‍ 10 സീറ്റുകളില്‍ മുന്നിട്ടു നില്‍ക്കുമ്പോള്‍ ജെ എസ് പിക്ക് ഒരിടത്തും ലീഡ് നേടാന്‍ കിഴിഞ്ഞിട്ടില്ല.







