ഇന്ന് നവംബര്‍ 14. രാജ്യം ശിശുദിനമായി ആഘോഷിക്കുന്നു. ഇന്ന് ജവഹര്‍ലാല്‍ നെഹറുവിന്റെ 136-ാം ജന്മദിനമാണ്. രാജ്യത്തുടനീളമുള്ള സ്‌കൂളുകളില്‍ വിപുലമായ പരിപാടികളോടെയാണ് ശിശുദിനം കൊണ്ടാടുന്നത്. അലഹബാദില്‍ 1889 നവംബര്‍ 14 നാണ് നെഹ്റു ജനിച്ചത്. 1964 മുതലാണ് ഇന്ത്യയില്‍ ഈ ദിനം ഔദ്യോഗികമായി ആചരിക്കാന്‍ തുടങ്ങിയത്. ശിശുദിനം നവംബര്‍ 14ലേക്ക് മാറ്റുന്നതിനു മുന്‍പ്, 1948ല്‍ ഇത് ആദ്യമായി ആചരിച്ചത് നവംബര്‍ 20ന് ആയിരുന്നു. അന്നത്തെ ദിവസം ഇത് ഫ്‌ളവര്‍ ഡേ എന്നാണ് അറിയപ്പെട്ടിരുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ മരണ ശേഷം ജന്മദിനം ശിശുദിനമായി ആചരിക്കുകയായിരുന്നു. കുട്ടികളുടെ അവകാശങ്ങള്‍, പരിചരണം, വിദ്യാഭ്യാസം എന്നിവയെക്കുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കുന്നതിനാണ് ഇന്ത്യയില്‍ കുട്ടികളുടെ ദിനം ആഘോഷിക്കുന്നത്.
ലഹരി ഉപയോഗം കുട്ടികള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്നു. ഇതിനെ നാം ശക്തമായി പ്രതിരോധിക്കേണ്ടിയിരിക്കുന്നു. അതാകട്ടെ, ഈ ശിശുദിനത്തിലെ നമ്മുടെ പ്രതിജ്ഞ. നെഹ്രുവിനോടുള്ള സ്നേഹാദരങ്ങള്‍ പ്രകടിപ്പിക്കാന്‍ അതിനേക്കാള്‍ നല്ല മാര്‍ഗം മറ്റൊന്നില്ല.







