മഞ്ചേശ്വരം: സമസ്തയുടെ നൂറു വര്‍ഷം ആത്മീയതയും പാരമ്പര്യവും ചേര്‍ന്ന മഹത്തായ ആഘോഷമാണെന്നും, സമസ്ത മതബോധനത്തോടൊപ്പം മനുഷ്യസേവനത്തിനും സമാധാനത്തിനും വഴികാട്ടിയ പ്രസ്ഥാനമാണെന്നും മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം. അഷ്‌റഫ്.
സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ കമ്മിറ്റി, സമസ്ത അന്താരാഷ്ട്ര മഹാസമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച റിലേ പദയാത്രയുടെ സമാപന സമ്മേളനം വൊര്‍ക്കാടി റെയിഞ്ച് മജിര്‍പ്പള്ളയില്‍ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.
ശുഅയ്ബ് തങ്ങള്‍ കണ്ണൂര്‍ മുഖ്യ പ്രഭാഷണം നടത്തി.
അബൂബക്കര്‍ സാലിഹ് നിസാമി, ഹാരിസ് അല്‍ ഹസനി മെട്ടമ്മല്‍, കെ.ജെ. മുഹമ്മദ് ഫൈസി, അഷ്റഫ് അസ്നവി മര്‍ദ്ദള, അഷ്റഫ് ദാരിമി പള്ളങ്കോട്, മൊയ്തു മൗലവി ചെര്‍ക്കള, ഹനീഫ് അല്‍ അസ്നവി ഉളിയത്തടുക്ക, ഖലീല്‍ അല്‍ ഹസനി മൊഗര്‍ നേതൃത്വം വഹിച്ചു.






