കാസർകോട്: ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ പനയാൽ , വെളുത്തോളിയിൽ നിന്നു യുവതിയെ കാണാതായതായി പരാതി. വെളുത്തോളി, ഇ.എം.എസ് നഗറിലെ ഹരണ്യ(21) യെ ആണ് കാണാതായത്. ബുധനാഴ്ച രാത്രി 11 മണിക്കും ഒരു മണിക്കും ഇടയിൽ വീട്ടിൽ നിന്നു പോയ ശേഷം തിരികെ എത്തിയിട്ടില്ലെന്ന് പിതാവ് ബേക്കൽ പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. പൊലീസ് കേസടുത്ത് അന്വേഷണം തുടങ്ങി.






