തളിപ്പറമ്പ്: അമിതമായി ഗുളിക കഴിച്ച് അവശ നിലയില്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവതി ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍. കൂത്തുപറമ്പ്, ഏഴാംമൈല്‍, പടയംകുട്ടി ഹൗസിലെ ഇ കെ ലീന(46)യാണ് ജീവനൊടുക്കിയത്.
അമിതമായി ഗുളിക കഴിച്ച് അവശനിലയിലായ ലീനയെ കഴിഞ്ഞ ദിവസമാണ് ആശുപത്രിയിലെ നാലാം വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. അപകട നില തരണം ചെയ്തിരുന്നു. ഇതിനിടയിലാണ് വ്യാഴാഴ്ച രാവിലെ 9.15 മണിയോടെ ലീന ശുചിമുറിയിലേയ്ക്ക് പോയത്. ഏറെ നേരം കഴിഞ്ഞിട്ടും പുറത്തുവരാത്താത്തതിനെ തുടര്‍ന്ന് ആശുപത്രി അധികൃതരെത്തി വാതില്‍ തള്ളി തുറന്നു നോക്കിയപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ താഴെയിറക്കി ചികിത്സ നല്‍കിയെങ്കിലും രക്ഷിക്കാനായില്ല. സന്തോഷാണ് ഭര്‍ത്താവ്. യദുനാഥ് മകനാണ്. മൃതദേഹം മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.







