പയ്യന്നൂര്‍: ബി ജെ പി നേതാവിനെയും കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. എറണാകുളം, എടവനക്കാട് സ്വദേശി മുഹമ്മദ് സലാഹി (28)നെയാണ് തളിപ്പറമ്പ് ഡിവൈ എസ് പി കെ ഇ പ്രമേചന്ദ്രന്റെ മേല്‍നോട്ടത്തില്‍ പയ്യാവൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ട്വിങ്കിള്‍ ശശിയും സംഘവും അറസ്റ്റു ചെയ്തത്.
ബി ജെ പി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ സെക്രട്ടറി പയ്യാവൂര്‍, കോയിപ്രയിലെ മതിലകത്ത് അരുണ്‍ തോമസിനെയും കുടുംബത്തെയും ഫേസ്ബുക്ക് മെസഞ്ചറിലൂടെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയ കേസിലാണ് അറസ്റ്റ്.
കണ്ണൂര്‍ റൂറല്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഭീഷണി മുഴക്കിയത് സ്വാലിഹ് ആണെന്നു കണ്ടെത്തി അറസ്റ്റു ചെയ്തത്. പൊലീസ് സംഘത്തില്‍ എസ് ഐ മുഹമ്മദ് നജ്മി, എ എസ് ഐ കെ വി പ്രഭാകരന്‍, ഡ്രൈവര്‍ ഷിനോജ് എന്നിവരും ഉണ്ടായിരുന്നു.







