കാസര്‍കോട്: തദ്ദേശ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള മുസ്ലീം ലീഗ് ശ്രമത്തില്‍ പ്രതിഷേധിച്ച് സിപിഎം മുന്‍സിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരസഭയിലേക്ക് മാര്‍ച്ച് നടത്തി. തെരഞ്ഞെടുപ്പിന് മുന്നോടിയായി വീണ്ടും വോട്ട് ചേര്‍ക്കാന്‍ നല്‍കിയ അവസരം മുതലെടുത്താണ് മുസ്ലിം ലീഗ് നീക്കം നടത്തുന്നതെന്നാണ് ആരോപണം. ഹെഡ് പോസ്റ്റോഫീസ് പരിസരത്ത് നിന്നാരംഭിച്ച മാര്‍ച്ച് നഗരസഭാ കവാടത്തിന് മുന്നില്‍ പൊലീസ് തടഞ്ഞു. മാര്‍ച്ചും ധര്‍ണയും ജില്ലാകമ്മിറ്റി അംഗം ടി കെ രാജന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗണ്‍സിലര്‍ എം ലളിത അധ്യക്ഷയായി. ലോക്കല്‍ സെക്രട്ടറിമാരായ എസ് സുനില്‍, അനില്‍ ചെന്നിക്കര സംസാരിച്ചു. ജില്ലാകമ്മിറ്റി അംഗം കെഎ മുഹമ്മദ് ഹനീഫ സ്വാഗതം പറഞ്ഞു.







