പാട്‌ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പു രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ (ചൊവ്വ) നടക്കും. 122 മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പു നടക്കുന്നത്. ഞായറാഴ്ച നടന്ന പ്രചരണത്തിന്റെ കൊട്ടിക്കലാശത്തില്‍ എന്‍ ഡി എ, ഇന്ത്യാ സഖ്യങ്ങളില്‍ ആവേശം നിറഞ്ഞു നിന്നു. ഇരുമുന്നണികളും വാഗ്ദാനം കൊണ്ട് ആള്‍ക്കൂട്ടങ്ങളെ ആവേശം കൊള്ളിച്ചു. ബി ജെ പി സഖ്യത്തിനുവേണ്ടി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഇന്ത്യാസഖ്യത്തിന് വേണ്ടി രാഹുല്‍ ഗാന്ധി എന്നിവര്‍ കൊട്ടിക്കലാശങ്ങളില്‍ പ്രസംഗിച്ചു.







