ടോക്യോ: ജപ്പാനിലെ വടക്കന്‍ തീരമേഖലയായ ഇവാതെയില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതേത്തുടര്‍ന്ന് മേഖലയില്‍ സൂനാമി മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. പ്രാദേശിക സമയം വൈകിട്ട് 5 മണിക്കാണ് സംഭവം. സമുദ്രത്തില്‍ 10 കി.മീ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് ജാപ്പനീസ് ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒരു മീറ്റര്‍ വരെ ഉയരത്തിലുള്ള തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ജനങ്ങള്‍ തീരമേഖലയില്‍ നിന്നു വിട്ടുനില്‍ക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി.
പ്രധാന ഭൂകമ്പത്തിന് ശേഷം കുറഞ്ഞത് 5.1 തീവ്രതയുള്ള ഒരു തുടര്‍ചലനങ്ങളും ഉണ്ടായി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 5.0 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ തീവ്രതയുള്ള ഏഴ് ഭൂകമ്പങ്ങളെങ്കിലും രേഖപ്പെടുത്തിയിട്ടുണ്ട്. ചെറിയ ഭൂകമ്പങ്ങളുടെ എണ്ണം ഇതിലും കൂടുതലായിരിക്കാം. റിംഗ് ഓഫ് ഫയര്‍ എന്നറിയപ്പെടുന്ന മേഖലയിലാണ് ജപ്പാന്‍ സ്ഥിതി ചെയ്യുന്നത്.







