കാസർകോട്: റോഡിനു കുറുകെ ചാടിയ കാട്ടുപന്നിയിലിടിച്ച്ബൈക്ക് മറിഞ്ഞു. റോഡിലേയ്ക്ക് തെറിച്ചു വീണ് യുവാവിന്റെ നട്ടെല്ല് പൊട്ടി . വെള്ളരിക്കുണ്ട് , കൂളിപ്പാറ, കുമ്പളന്തങ്ങാനത്തെ അമൽ സെബാസ്റ്റ്യ (27) നാണ് പരിക്കേറ്റത്. ഇയാൾ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ കരുവള്ളടുക്കം സെന്റ് ജൂഡ് കോളേജിനു സമീപത്താണ് അപകടം. കാഞ്ഞങ്ങാട്ടെ സ്വകാര്യസ്ഥാനത്തിലെ ഡ്രൈവറാണ് അമൽ സെബാസ്റ്റ്യൻ. ജോലി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടയിലായിരുന്നു അപകടം.
സംഭവത്തിൽ വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തു.
നാട്ടിലിറങ്ങുന്ന കാട്ടുപന്നികളെ കൊല്ലാനുള്ള ഉത്തരവ് നിലനിൽക്കുമ്പോഴും കാസർകോട് ജില്ലയിലെങ്ങും പന്നി ഭീഷണി തുടരുകയാണ്. ഇതുകാരണം കൃഷിയിടങ്ങളിലേയ്ക്ക് പോകാൻ പോലും കഴിയാത്ത സ്ഥിതിയാണെന്നു കർഷകർ പറയുന്നു.







