ചെന്നൈ: വ്യാജ ഇന്‍സ്റ്റഗ്രാം പ്രൊഫൈലിലൂടെ തന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങളും വീഡിയോയും പ്രചരിപ്പിച്ചതായി നടി അനുപമ പരമേശ്വരന്‍. സൈബര്‍ ക്രൈം പൊലീസില്‍ പരാതി നല്‍കിയതോടെ തമിഴ്നാട്ടുകാരിയായ 20 വയസുള്ള പെണ്‍കുട്ടിയാണ് ഇത് ചെയ്തതെന്ന് വ്യക്തമായി. വിദ്വേഷം പ്രചരിപ്പിക്കുക എന്നത് മാത്രമായിരുന്നു ഇവരുടെ ഉദ്ദേശം. ഓണ്‍ലൈനില്‍ ഇത്തരമൊരു ലക്ഷ്യം വെച്ചുള്ള ഉപദ്രവം കാണുന്നത് വളരെ വിഷമമുണ്ടാക്കുന്ന ഒന്നായിരുന്നു. പ്രായം കണക്കിലെടുത്ത്, പെണ്‍കുട്ടിയുടെ ഭാവിയെയോ മനസമാധാനത്തെയോ തകര്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല, അതിനാല്‍ അവരുടെ വ്യക്തിവിവരം വെളിപ്പെടുത്തുന്നില്ല. നിയമനടപടികളുമായി മുന്നോട്ട് പോവുമെന്ന് നടി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.







