കോബ്രി: അഞ്ച് ഇന്ത്യക്കാരെ മാലിയില്‍ നിന്നു ഭീകരര്‍ തട്ടികൊണ്ടുപോയി. മാലിയിലെ കോബ്രിയില്‍ വൈദ്യുതി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെയാണ് തട്ടിക്കൊണ്ടുപോയത്. ഇക്കാര്യം കമ്പനിയും ഇന്ത്യന്‍ എംബസിയും സ്ഥിരീകരിച്ചു. സംഭവത്തെ തുടര്‍ന്ന് മറ്റു ജീവനക്കാരെ കമ്പനി കോംബ്രിയില്‍ നിന്നു ബാങ്കോയിലേക്ക് മാറ്റി. തട്ടിക്കൊണ്ടുപോകലിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. സംഭവത്തിനു പിന്നില്‍ ഭീകര സംഘടനകളായ അല്‍ഖൈ്വദ, ഐ എസ് ബന്ധമുള്ള ജിഹാദി സംഘമാണെന്നാണ് സൂചന. പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ സൈനിക ഭരണമാണ് നിലവിലുള്ളത്. സെപ്തംബറില്‍ ജിഹാദി സംഘം രണ്ട് എമറൈറ്റ് പൗരന്മാരെയും ഒരു ഇറാന്‍ പൗരനെയും തട്ടിക്കൊണ്ടുപോയിരുന്നു. 50 ദശലക്ഷം ഡോളര്‍ കൈമാറിയാണ് ബന്ദികളെ മോചിപ്പിച്ചത്.







