കാസര്‍കോട്: പെര്‍മുദെ ആയൂര്‍വ്വേദ ആശുപത്രിക്കു സമീപം റോഡരുകില്‍ സ്ഥിരമായി കിടന്നുറങ്ങിയിരുന്ന വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി. കുമാരന്‍ (62) എന്ന ആളാണ് മരിച്ചത്. പലരും വാങ്ങി കൊടുത്തിരുന്ന ഭക്ഷണം കഴിച്ചാണ് ഇയാള്‍ ജീവിതം മുന്നോട്ട് നീക്കിയിരുന്നത്.
ശനിയാഴ്ച രാവിലെ എഴുന്നേല്‍ക്കാതിരുന്നതിനെ തുടര്‍ന്ന് വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചവരാണ് കുമാരന്‍ മരിച്ചതായി തിരിച്ചറിഞ്ഞത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കുമ്പള പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. കുമാരന്റെ ബന്ധുക്കളെ കുറിച്ചോ, സ്വദേശത്തെ കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ അറിയില്ലെന്നു നാട്ടുകാര്‍ പറഞ്ഞു.







