മംഗ്‌ളൂരു: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഗര്‍ഭിണിയായ സംഭവത്തില്‍ സഹോദരനെതിരെ പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തു. കൊപ്പളം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 20 കാരനെതിരെയാണ് കേസെടുത്തത്. ഒളിവില്‍ പോയ പ്രതിയെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു.
വീട്ടില്‍ മറ്റാരും ഇല്ലാത്ത സമയത്താണ് പെണ്‍കുട്ടി പീഡനത്തിനു ഇരയായത്. സംഭവം പുറത്തു പറഞ്ഞാല്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതിനാല്‍ പെണ്‍കുട്ടി തന്റെ ദുരനുഭവം ആരോടും പറഞ്ഞില്ല. ഇതിനിടയിലാണ് പെണ്‍കുട്ടി കഴിഞ്ഞ ദിവസം തലകറങ്ങി വീണത്. വീട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക പരിശോധനയില്‍ പെണ്‍കുട്ടി ഗര്‍ഭിണി ആണെന്ന സംശയം തോന്നിയ ഡോക്ടര്‍, വിശദമായ പരിശോധനയ്ക്കായി ഗൈനക്കോളജിസ്റ്റിനെ കാണാന്‍ നിര്‍ദ്ദേശിച്ചു. ഗൈനക്കോളജിസ്റ്റ് നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി ഗര്‍ഭിണി ആണെന്നു സ്ഥിരീകരിച്ചത്. കൗണ്‍സിലിംഗിലാണ് സഹോദരനില്‍ നിന്നുണ്ടായ പീഡനത്തെ കുറിച്ചുള്ള വിവരം പെണ്‍കുട്ടി വ്യക്തമാക്കിയത്.







