വനത്തിൽ കണ്ട “സിംഹം” നായയായെന്ന് തിരിച്ചറിഞ്ഞു –സംഭവം അയർലണ്ടിൽ

പി പി ചെറിയാൻ

അയർലണ്ട് :അയർലണ്ടിലെ ക്ലെയർ കൗണ്ടി വനപ്രദേശത്ത് സിംഹസദൃശമായ ഒരു ജീവിയെ കണ്ടെ ത്തിയെന്നു സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോ വൈറലായി ; സംഗതി അയർലണ്ടിൽ വലിയ ആശങ്ക സൃഷ്ടിക്കുകയും ചെയ്തു.പോലീസും സർക്കാരും സട കുടഞ്ഞെഴുന്നേറ്റു. പൊലീസ് നടത്തിയ പരിശോധനയിൽ അത് സിംഹമല്ല ,‘മൗസ്’എന്ന പേരിലുള്ള ന്യൂഫൗണ്ട്ലാൻഡ് ഇനത്തിലെ ഒരു നായയാണെന്ന് കണ്ടെത്തി.

ഗാർഡാ (അയർലണ്ടിലെ പൊലീസ്) സോഷ്യൽ മീഡിയയിലൂടെ അവരുടെ കണ്ടത്തൽ രസകരമായി വിശദീകരിച്ചു.: “വനത്തിലേക്ക് പോയാൽ സിംഹമല്ല, സൗഹൃദനായ മൗസ് നായയെയാണ് കാണുക,” എന്ന് കുറിച്ചു.

മൗസിന്റെ വിചിത്രമായ മുടിയുറപ്പാണ് ആളുകളെ തെറ്റിദ്ധരിപ്പിച്ചതെന്ന് കരുതുന്നു. മൃഗസംരക്ഷണ സംഘടനാ പ്രതിനിധി സിയോഭാൻ മക്ഹാഫി പറഞ്ഞു: “ന്യൂഫൗണ്ട്ലാൻഡ് നായകളുടെ കട്ടിയുള്ള രോമാവരണം ചൂടിൽ നിന്നും സൂര്യപ്രകാശത്തിൽ നിന്നുമുള്ള സംരക്ഷണത്തിനായാണ്; അതു മുറിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകും.”

സംഭവം രസ കരമായി അവസാനിച്ചെങ്കിലും, മൃഗസംരക്ഷണത്തെ കുറിച്ചുള്ള ബോധവൽക്കരണത്തിനായി ഈ സംഭവം ഉപയോഗപ്പെടുത്തണമെന്ന് സംഘടന ആവശ്യപ്പെട്ടു.

അവസാനം, “സിംഹം” അല്ല, ഒരു പ്രിയപ്പെട്ട പാവം നായയുടെ വിനോദസഞ്ചാരമായിരുന്നു ഈ കലഹത്തിനും ഭീതിക്കുമിടയാക്കിയതെന്നറിഞ്ഞപ്പോൾ ആളുകൾ പരസ്പരം തലതാഴ്തിചിരിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page