അമേരിക്കൻ രാഷ്ട്രീയത്തിൽ ചരിത്രമെഴുതി ഇന്ത്യക്കാരി ഗസാല ഹാഷ്മി

പി പി ചെറിയാൻ

റിച്ച്മണ്ട്(വിർജീനിയ) : വിർജീനിയയുടെ അടുത്ത ലെഫ്റ്റനന്റ് ഗവർണറായി ഗസാല ഹാഷ്മി തിരഞ്ഞെടുക്കപ്പെട്ടതോടെ, അമേരിക്കൻ രാഷ്ട്രീയത്തിൽ ചരിത്രം സൃഷ്ടിച്ചു. ഹാഷ്മി വിർജീനിയയിൽ മാത്രമല്ല, അമേരിക്കയിലുടനീളം സംസ്ഥാനതല പദവിയിലേക്കു തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ മുസ്ലിം വനിതയാണ്.ഈ അധികാര സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യൻ-അമേരിക്കൻ, ആദ്യ ദക്ഷിണേഷ്യൻ-അമേരിക്കൻ എന്ന നിലകളിലും ചരിത്രം കുറിച്ചു .

റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ജോൺ റീഡിനെതിരെ കടുത്ത മത്സരം നേരിട്ട ഹാഷ്മി, അവസാന ഘട്ടങ്ങളിൽ വോട്ടർമാരുടെ പിന്തുണയോടെ വിജയം ഉറപ്പിച്ചു.

ഹൈദരാബാദിൽ ജനിച്ച ഹാഷ്മി ചെറുപ്പത്തിൽ അമേരിക്കയിലേക്ക് കുടിയേറി. വിദ്യാഭ്യാസ രംഗത്ത് മൂന്നു ദശാബ്ദം പ്രവർത്തിച്ച അവർ, 2019-ൽ വിർജീനിയ സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് രാഷ്ട്രീയത്തിൽ പ്രവേശിച്ചു.

സാമൂഹിക നീതി, വിദ്യാഭ്യാസം, പരിസ്ഥിതി സംരക്ഷണം, വോട്ടവകാശം, ആരോഗ്യം എന്നിവയ്ക്കായി ഹാഷ്മി ശക്തമായി വാദിച്ചിരുന്നു,

“ഇത് കൂടുതൽ പ്രത്യാശയും ഉൾക്കൊള്ളലുമുള്ള, കരുണയുള്ള രാഷ്ട്രീയത്തിനായി സ്വപ്നം കാണുന്ന എല്ലാ വിർജീനിയക്കാരുടെയും നിമിഷമാണ്,” വിജയത്തിന് ശേഷം ഹാഷ്മി പ്രസ്താവിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥി കൂട്ടുകാരെ കൂട്ടി കാറോടിച്ചത് 172 കിലോമീറ്റര്‍ വേഗതയില്‍; ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റു ചെയ്തു, ആര്‍സി ഉടമയായ മാതാവിനെതിരെ പൊലീസ് കേസെടുത്തു, കാര്‍കസ്റ്റഡിയില്‍

You cannot copy content of this page