കാസര്‍കോട്: കേരള തീരത്ത് 24 മണിക്കൂറിനുള്ളില്‍ കടല്‍വഴി ‘ഭീകരാക്രമണ’ത്തിനു സാധ്യതയെന്ന് മുന്നറിയിപ്പ്. ഇതേ തുടര്‍ന്ന് കോസ്റ്റ് ഗാര്‍ഡും പൊലീസും ജാഗ്രത ഏര്‍പ്പെടുത്തി. ജാഗ്രതയുടെ ഭാഗമായി കടലിലും കരയിലും പട്രോളിംഗ് ആരംഭിച്ചു. കടല്‍ തീരങ്ങളില്‍ പൊലീസ് പിക്കപ്പ് പോസ്റ്റും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇന്റലിജന്‍സ് വിഭാഗത്തിന്റെ ‘രഹസ്യ റിപ്പോര്‍ട്ടി’നെ തുടര്‍ന്നാണ് ജാഗ്രത ഏര്‍പ്പെടുത്തിയത്. ”കപ്പലില്‍ എത്തുന്ന ഭീകരര്‍ ബോട്ട് മാര്‍ഗ്ഗം കരയിലെത്തി വന്‍ ആക്രമണം നടത്തുമെന്നാണ്” മുന്നറിയിപ്പ്.
പൊലീസിന്റെ പെട്ടെന്നുള്ള സാന്നിധ്യവും പട്രോളിംഗും തീരദേശ വാസികളെ പരിഭ്രാന്തിയിലാക്കി. കടല്‍വഴിയുള്ള ഭീകരാക്രമണം തടയുന്നതിന്റെ ഭാഗമായുള്ള മോക്ഡ്രില്‍ ആണ് സംഭവമെന്ന് അറിഞ്ഞതോടെയാണ് പരിഭ്രാന്തി നീങ്ങിയത്. വ്യാഴാഴ്ച രാവിലെ ആറിന് ആരംഭിച്ച ജാഗ്രതയും പരിശോധനയും വെള്ളിയാഴ്ച രാവിലെ ആറുമണിവരെ തുടരും.







