പത്തനംതിട്ട: തിരുവല്ലയില്‍ നടുറോഡില്‍വച്ച് 19കാരിയെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം പെട്രോളൊഴിച്ച് തീ കൊളുത്തിയ കേസിലെ പ്രതിയെ ജീവപര്യന്തം തടവിനും അഞ്ചു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു.
കുമ്പനാട്, കരാലിന്‍ വീട്ടില്‍ അജിന്‍ റെജി മാത്യു (24)വിനെയാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) ശിക്ഷിച്ചത്. അയിരൂര്‍, ചരുവില്‍, കിഴക്കേ മുറിയില്‍ വിജയകുമാറിന്റെ മകള്‍ കവിത കൊല്ലപ്പെട്ട കേസിലാണ് ശിക്ഷ വിധിച്ചത്. 2019 മാര്‍ച്ച് 12നു രാവിലെ ഒന്‍പതു മണിയോടെ ചിലങ്ക ജംഗ്ഷനിലെ റെയില്‍വെ സ്‌റ്റേഷന്‍ റോഡിലാണ് സംഭവം. കൊല്ലപ്പെട്ട കവിതയും അജിനും വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറിയില്‍, സഹപാഠികളായിരുന്നു. പിന്നീട് തിരുവല്ലയിലെ സ്വകാര്യ സ്ഥാപനത്തില്‍ റേഡിയോളജി വിദ്യാര്‍ത്ഥിനിയായിരുന്ന കവിതയോട് അജിന്‍ നഗരത്തില്‍ പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നു. ഇത് നിരസിച്ചതിലുള്ള വിരോധത്തിലാണ് കൊല നടത്തിയതെന്നാണ് പ്രോസിക്യൂഷന്‍ കേസ്. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് കേസില്‍ പ്രധാന തെളിവായത്.
തൊടുപുഴ നഗരത്തെ ഞെട്ടിച്ച കൊലപാതമായിരുന്നു കവിതയുടേത്. മൂന്നു കുപ്പി പെട്രോളും കയര്‍, കത്തി, എന്നിവ ഒരു ബാഗിലാക്കിയാണ് അജിന്‍ നഗരത്തില്‍ എത്തിയത്. കവിത സംഭവസ്ഥലത്തെത്തിയപ്പോള്‍ അജിന്‍ നഗരത്തില്‍ എത്തിയത്. കവിത സംഭവ സ്ഥലത്തെത്തിയപ്പോള്‍ അജിന്‍ മുന്നിലേക്ക് കയറി നിന്ന് വഴി തടസ്സപ്പെടുത്തുകയും കത്തി കൊണ്ട് വയറ്റില്‍ കുത്തുകയുമായിരുന്നു. വയര്‍ പൊത്തിപ്പിടിച്ച് വേദനയോടെ നിന്ന കവിതയുടെ തലയിലൂടെ പെട്രോളൊഴിച്ച് തീ കൊളുത്തിയാണ് പ്രതി പക തീര്‍ത്തത്. പ്രതിയെ സംഭവ സമയത്തു തന്നെ നാട്ടുകാര്‍ പിടികൂടി പൊലീസിനു കൈമാറുകയായിരുന്നു.







