കാസർകോട്: കുമ്പളയിലെ വ്യാപാരിയും കുണ്ടങ്ങേരടുക്ക സ്വദേശിയുമായ മമ്മുഹാജി സീമ(65) അന്തരിച്ചു. അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. വ്യാഴാഴ്ച വൈകിട്ടാണ് അന്ത്യം സംഭവിച്ചത്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11 മണിയോടെ കുമ്പള ബദർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും. കുമ്പളയിലെ സീമ ഫുട് വേർ കട ഉടമയായിരുന്നു. കുമ്പള വ്യാപാരി വ്യവസായി ഏകോപന സമിതി എക്സിക്യൂട്ടീവ് അംഗമായിരുന്നു. കുമ്പള ബദർ ജുമാ മസ്ജിദ് പ്രസിഡണ്ടും ജോയിൻ സെക്രട്ടറിയുമായിരുന്നു. വിയോഗത്തിൽ കുമ്പള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് ഭാരവാഹികളും, കുമ്പള ബദർ ജുമാ മസ്ജിദ് ഭാരവാഹികളും, താഹ മസ്ജിദ് കമ്മിറ്റി ഭാരവാഹികളും അനുശോചിച്ചു. ഭാര്യമാർ: പരേതയായ ആയിഷ. സുഹറ. മക്കൾ: മുനീർ, റിയാസ്, കബീർ, ഷബീർ, റഹീസ്, മുനൈസ്, പരേതയായ റുക്സാന. മരുമകൾ മിസിരിയ.







