കാസര്‍കോട് ഉപജില്ലാ സ്‌കൂള്‍ കലോത്സവം: ചട്ടഞ്ചാലിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്: നായന്മാര്‍മൂല എച്ച് എസ് എസിനു രണ്ടാം സ്ഥാനം

കാസര്‍കോട്: കാസര്‍കോട് ഉപജില്ലാ കലോത്സവത്തില്‍ 492 പോയിന്റോടെ ജി എച്ച് എസ് എസ് ചട്ടഞ്ചാല്‍ ചാമ്പ്യന്‍ ഷിപ്പ് നേടി. നായന്മാര്‍മൂല ടി ഐ എച്ച് എസ് എസ് 404വും ജി വി എച്ച് എസ് എസ് ഇരിയണ്ണി 388വും പോയിന്റ് നേടി രണ്ടും മൂന്നും സ്ഥാനത്തെത്തി. കുണ്ടംകുഴി ജി വി എച്ച് എസ് എസിനു 368വും ജി എച്ച് എസ് എസ് ചെമ്മനാടിനു 361വും ചെമ്മനാട് ജമാഅത്ത് എച്ച് എസ് എസിനു 341വും ബോവിക്കാനം ബി എ ആര്‍ എച്ച് എസ് എസിനു 272വും ജി എച്ച് എസ് എസ് മൊഗ്രാല്‍ പൂത്തൂരിനു 271വും കാസര്‍കോട് ജി എം ആര്‍ എച്ച് എസിനു 271വും ബന്തടുക്ക ജി എച്ച് എസിനു 266വും കാസര്‍കോട് ബി ഇ എം എച്ച് എസിന് 239വും ചെര്‍ക്കള സെന്‍ട്രല്‍ സ്‌കൂളിനു 235വും പോയിന്റ് ലഭിച്ചു.
ഹൈസ്‌കൂള്‍ വിഭാഗം അറബിക് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നായന്മാര്‍മൂല സ്‌കൂളിനു ലഭിച്ചു. 201 പോയിന്റ് സംസ്‌കൃതം ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് എടനീര്‍ സ്വാമീസ് സ്‌കൂളിനും (159), രണ്ടാംസ്ഥാനം ചെമ്മനാട് ജി എച്ച് എസിനും (144) ലഭിച്ചു. എല്‍ പി വിഭാഗത്തില്‍ കുറ്റിക്കോല്‍ എ യു പി ക്കു 65വും ബേപ്പ് എ എല്‍ പി എസിനും എ യു പി മുന്നാടിനും ചേരൂര്‍ എ എല്‍ പിക്കും 63 പോയിന്റുകള്‍ വീതവും ലഭിച്ചു. കല്ലങ്കൈ, മഡോണ, കല്ലക്കട്ട എ എല്‍ പികള്‍ക്കു 61 പോയിന്റുകള്‍ വീതമുണ്ട്. യു പി വിഭാഗത്തില്‍ മഡോണ 78 പോയിന്റോടെ ചാമ്പ്യന്‍ഷിപ്പ് നേടി. തെക്കില്‍ പറമ്പക്കു 76വും കോളിയടുക്കം ജി യു പി എസിനു 74വും പോയിന്റു ലഭിച്ചു. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ചട്ടഞ്ചാലിന് 237 പോയിന്റ് ലഭിച്ചു. ഇരിയണ്ണിക്കു 215വും ജി എച്ച് എസ് എസ് ചെമ്മനാടിനു 167വും പോയിന്റുണ്ട്. എച്ച് എസ് എസ് വിഭാഗത്തില്‍ 255 പോയിന്റോടെ ചട്ടഞ്ചാലാണ് മുന്നില്‍. എടനീര്‍ സ്വാമീസിന് 180 പോയിന്റും ചെമ്മനാടിന് ജമാഅത്ത് സ്‌കൂളിനു 177 പോയിന്റും ലഭിച്ചു.
സമാപന യോഗം സി എച്ച് കുഞ്ഞമ്പു എം എല്‍ എ ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ ചെയര്‍മാന്‍ അബ്ബാസ് ബീഗം ആധ്യക്ഷത വഹിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page