എസ്.ഐ.ആർ നടപടിക്രമങ്ങൾ കന്നഡ ഭാഷയിലും; തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നും അനുകൂല തീരുമാനമുണ്ടാകുമെന്ന് ബിജെപി

കാസർകോട് : നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ വോട്ടർപട്ടിക പ്രത്യേക പരിഷ്കരണം ആരംഭിച്ചിരിക്കെ കാസർകോട് , മഞ്ചേശ്വരം താലൂക്കുകളിൽ എന്യൂമറേഷൻ, ഫോറം 6 ഉൾപ്പെടെയുള്ള എല്ലാ അപേക്ഷാ ഫോമുകളും അറിയിപ്പുകളും കന്നഡ ഭാഷയിലും ലഭ്യമാക്കുമെന്ന് ബിജെപി ജില്ലാ പ്രസിഡൻ്റ് എം.എൽ. അശ്വിനി പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷനെ ബി ജെ പി ഈ ആവശ്യവുമായി സമീപിച്ചതായും അനുകൂലമായ തീരുമാനം ഉണ്ടാകുമെന്ന് ബന്ധപ്പെട്ട അധികാരികളിൽ നിന്നു ഉറപ്പ് ലഭിച്ചതായും അറിയിപ്പിൽപറഞ്ഞു.

ജില്ലയിൽ വോട്ടർ പട്ടിക ഉൾപ്പെടെ എല്ലാ ഔദ്യോഗിക അറിയിപ്പുകളും വിവരങ്ങളും കന്നഡ, മലയാളം ഭാഷകളിൽ ലഭ്യമാക്കണമെന്ന് ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും അ തിന് വിരുദ്ധമായാണ് എന്യൂമറേഷൻ ഉൾപ്പെടെയുള്ള ഫോമുകൾ മലയാളത്തിൽ മാത്രമായി തയ്യാറാക്കിയതെന്നും കന്നഡ മാത്രം അറിയാവുന്ന വോട്ടർമാർക്ക് ഇത് ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ടെന്നും അശ്വിനി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ച കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page