ബംഗളുരു : ഒക്ടോബർ 28 മുതൽ നവംബർ 2 വരെ ബാംഗ്ലൂരിൽ നടന്ന ദേശീയ ജൂനിയർ തായ്ക്വോൺഡോ ചാമ്പ്യൻഷിപ്പിൽ വിദ്യാനഗർ പടുവടുക്കയിലെ എ എം ഫാത്തിമക്കു സ്വർണ മെഡൽ ലഭിച്ചു.ഫാത്തിമ നേടിയ അംഗീകാരം സംസ്ഥാനത്തിനും ജില്ലയ്ക്കും അഭിമാനം പകർന്നു.
10 വർഷത്തെ തായ്ക്വോൺഡോ പരിശീലനമാണ് ഫാത്തിമയെ ദേശീയ ചാമ്പ്യൻ അംഗീകാരത്തിലെത്തിച്ചത്. ഇത്തവണ കേരള തായ്ക്വോൺഡോ ടീമാണ് ഓവറോൾ ചാമ്പ്യൻമാർ.
തായ്ക്വോൺഡോയിൽ
സംസ്ഥാന തലത്തിൽ തുടർച്ചയായി 6ാം തവണയും ഗോൾഡ് മെഡൽ നേടിയാണ് ഫാത്തിമ ഇത്തവണ ദേശീയ മത്സരത്തിന് ഇറങ്ങിയത്. സംസ്ഥാനത്ത് സ്വർണ്ണം നേടിയ ആദ്യത്തെ രണ്ടു തവണയും കൊറോണ കാലം ആയതിനാൽ ഫെഡറേഷൻ ദേശീയ മത്സരങ്ങൾ സംഘടിപ്പിക്കാത്തതിനാൽ അവസരം നഷ്ടപ്പെട്ടു.കൊറോണയ്ക്ക് ശേഷം നടന്ന ദേശീയ സ്കൂൾ ഗെയിംസ് തായ്ക്വോൺഡോ ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയിരുന്നു.ഖേലോ ഇന്ത്യ സൗത്ത് സോൺ മത്സരങ്ങളിൽ സ്വർണ്ണവും ദേശീയ തലത്തിൽ വെങ്കലവും നേടിയിരുന്നു . തായ്ക്വോൺഡോ ഫെഡറേഷൻ ഓഫ് ഇന്ത്യ സംഘടിപ്പിച്ച നാഷണൽ ചാമ്പ്യൻഷിപ്പിലും ദേശീയ സ്കൂൾ ഗെയിംസിലും വെള്ളി മെഡൽ നേടി. തൻബിഹുൽ ഇസ്ലാം ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനി യാണ്. അന്തരിച്ച പിതാവ് അഡ്വക്കേറ്റ് അഷ്‌റഫിന്റെ സ്വപ്നങ്ങൾക്ക് കരുത്ത് പകർന്നത് വീട്ടമ്മയായ ജമീലയുടെയും കുടുംബത്തിന്റെയും പിന്തുണയും പ്രാർത്ഥനയുമാണെന്ന് ഫാത്തിമ അനുസ്മരിച്ചു. അധ്യാപകരും വോയിസ് ഓഫ് പടുവടുക്കം ക്ലബ് പ്രവർത്തകരും നാട്ടുകാരും ഫാത്തിമയ്ക്ക് എല്ലാവിധ സഹായസഹകരണങ്ങളും പ്രോത്സാഹനവും നൽകുന്നുണ്ട്.







