പയ്യന്നൂര്‍: പയ്യന്നൂരിലെ ദന്തഡോക്ടറായ യുവതി ആന്ധ്ര സ്വദേശിയായ ആണ്‍ സുഹൃത്തിനൊപ്പം നാടുവിട്ടു. കോറോം മുത്തത്തിയിലെ 24 കാരിയെയാണ് കാണാതായത്. പതിവ് പോലെ ചൊവ്വാഴ്ച രാവിലെ പ്രാക്ടീസിന് പോയിരുന്നു. വൈകീട്ട് വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് പിതാവ് പയ്യന്നൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ യുവതിയുടെ ഫോണ്‍ സ്വിച്ച്ഡ് ഓഫായ നിലയിലായിരുന്നു. ആന്ധ്ര സ്വദേശിയായ സുജിത്തിന്റെ കൂടെയാണ് പോയതെന്ന് കണ്ടെത്തിയിട്ടുണ്ട്.







