കാസര്‍കോട്: മഞ്ചേശ്വരം, കുഞ്ചത്തൂര്‍ ദേശീയപാതയില്‍ മീന്‍ കയറ്റി പോവുകയായിരുന്ന പിക്കപ്പ് മറിഞ്ഞു. വാഹനത്തില്‍ ഉണ്ടായിരുന്നവരും സര്‍വ്വീസ് റോഡിനു അരികില്‍ ഉണ്ടായിരുന്നവരും ഭാഗ്യത്തിനു രക്ഷപ്പെട്ടു.
ബുധനാഴ്ച ഉച്ചയ്ക്കാണ് അപകടം. കാസര്‍കോട് നിന്നു ചെറുമത്തികളും കയറ്റി മംഗ്‌ളൂരുവിലേയ്ക്ക് പോവുകയായിരുന്നു പിക്കപ്പ്. കുഞ്ചത്തൂരില്‍ എത്തിയപ്പോള്‍ പിന്‍ഭാഗത്തെ ടയര്‍ ഊരിത്തെറിച്ച് സുരക്ഷാഭിത്തിയെയും മറികടന്ന് സര്‍വ്വീസ് റോഡിലേയ്ക്ക് പതിച്ചു. സ്ഥലത്ത് ആരും ഉണ്ടാകാതിരുന്നതിനാല്‍ ആണ് വന്‍ അപകടം ഒഴിവായത്.
അതേസമയം ചക്രം ഊരിത്തെറിച്ചതോടെ പിക്കപ്പ് നിയന്ത്രണം തെറ്റിമറിഞ്ഞു. റോഡിന്റെ മധ്യഭാഗത്തെ ട്രാക്കിലാണ് അപകടം ഉണ്ടായത്. അതിനാല്‍ ഗതാഗത തടസ്സം ഉണ്ടായില്ല.







