യുവതി കിണറ്റിൽ ചാടി മരിച്ചു, രക്ഷിക്കാൻ ചാടിയ സഹോദരൻ ഗുരുതരാവസ്ഥയിൽ

തിരുവനന്തപുരം: വിഴിഞ്ഞത്ത് യുവതി കിണറ്റില്‍ ചാടി മരിച്ചു. രക്ഷിക്കാൻ ചാടിയ സഹോദരൻ കിണറിൽ കുടുങ്ങി. അര്‍ച്ചന ചന്ദ്ര (27) ആണ് മരിച്ചത്. യുവതിയെ രക്ഷിക്കാന്‍ കിണറ്റില്‍ ചാടിയ സഹോദരന്‍ ഭവനചന്ദ്രനെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകുന്നേരം 6 മണിയോടെയാണ് സംഭവം. വിഴിഞ്ഞം കരിച്ചല്‍ കൊച്ചുപള്ളിയില്‍ ആണ് സംഭവം. കുടുംബ വഴക്കിനിടയിലാണ് യുവതി കിണറ്റിൽ ചാടിയതെന്ന് പൊലീസ് പറയുന്നു. പിന്നാലെ സഹോദരനും ചാടുകയായിരുന്നു. 100 അടിയോളം താഴ്ചയുള്ള കിണറിലാണ് ഇരുവരും ചാടിയത്. നാട്ടുകാരുടെ വിവരത്തെ തുടർന്ന് വിഴിഞ്ഞത്തു നിന്നും പൂവാറില്‍ നിന്നും ഫയര്‍ഫോഴ്‌സ് സംഘം എത്തിയായിരുന്നു ഇരുവരെയും പുറത്തെടുത്തത്. അര്‍ച്ചനയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അസീം ഷെയ്ക്കാണ് ഭർത്താവ്. അബി ഷെയ്‌ഖ്, ബർണാഷാ ഷെയ്‌ഖ് എന്നിവർ മക്കളാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ഭക്ഷണം നല്‍കാന്‍ വൈകിയെന്ന് ആരോപണം; ഹോട്ടല്‍ ജീവനക്കാരന്റെ മുഖത്തേക്ക് സ്റ്റീല്‍ ജഗ്ഗ് കൊണ്ടടിച്ചു, ചില്ല് എറിഞ്ഞു തകര്‍ത്തു, കാല്‍നട യാത്രക്കാരിയായ പെണ്‍കുട്ടിക്ക് പരിക്ക്, സംഭവം കാസര്‍കോട് നഗരത്തില്‍
ബന്തടുക്കയില്‍ സ്വകാര്യ ബസ് ഡ്രൈവറെ ആക്രമിച്ച് പെരുവഴിയില്‍ തള്ളി; ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നത് ഡ്രൈവര്‍ക്ക് ബോധം തിരികെ കിട്ടിയതോടെ, പൊലീസ് അന്വേഷണം തുടങ്ങി

You cannot copy content of this page