കാസര്‍കോട്: വീട്ടില്‍ നിന്നു പോയ പ്ലസ്ടു വിദ്യാര്‍ത്ഥി തിരിച്ചെത്തിയില്ലെന്ന പരാതിയില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഉപ്പള, ഭഗവതിനഗര്‍ റോഡിലെ അംഗണ്‍വാടിക്കു സമീപത്തെ താമസക്കാരനായ അംജത്ത് അലിയുടെ മകന്‍ മുഹമ്മദ് കൈഫി (17)നെയാണ് കാണാതായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് താമസ സ്ഥലത്തു നിന്നു ഇറങ്ങിയപ്പോയതിനു ശേഷം തിരിച്ചെത്തിയില്ലെന്നു മഞ്ചേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. ഏതാനും മാസങ്ങള്‍ക്കു മുമ്പും ഇതേ വിദ്യാര്‍ത്ഥിയെ കാണാതായിരുന്നു. അന്ന് മുംബൈയില്‍ വച്ചാണ് കണ്ടെത്തിയതെന്നു പൊലീസ് പറഞ്ഞു.






