സംസ്ഥാനത്തെ ഏറ്റവും വലിയ ഹൈബ്രിഡ് കഞ്ചാവുവേട്ട; ആറരക്കിലോ മയക്കുമരുന്നുമായി വയനാട് സ്വദേശി പിടിയിൽ

കൊച്ചി: നെടുമ്പാശേരിയിൽ കസ്റ്റംസിന്റെ വൻ ലഹരിവേട്ട. ആറര കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയിലായി. വയനാട് സ്വദേശി അബ്ദുൽ സമദ് ആണ് പിടിയിലായത്. ചൊവ്വാഴ്ച പുലർച്ചെയെത്തിയ വിമാനത്തിൽ നിന്നാണ് കസ്റ്റംസ് ഇയാളെ പിടികൂടിയത്. നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ സംശയം തോന്നിയ കസ്റ്റംസ് ഇയാളുടെ ബാഗ് പരിശോധിക്കുകയായിരുന്നു.ബാഗിൽ ചെറിയ പാക്കറ്റുകളിലായി ആറര കിലോ കഞ്ചാവ് സൂക്ഷിച്ചിരിക്കുകയായിരുന്നു. ആറരക്കോടി രൂപയാണ് ഇതിന്റെ മൂല്യം കണക്കാക്കുന്നത്. വിയറ്റ്‌നാമിൽ നിന്ന് ബാങ്കോക്കിലെത്തിയതിനുശേഷം അവിടെനിന്നാണ് സമദ് കഞ്ചാവ് കടത്തിയത്. വിമാനത്താവളത്തിൽ ഇയാളുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. ലഹരിക്കടത്തിന് കൂലിയായി 50,000 രൂപ കിട്ടുമെന്ന് യുവാവ് പൊലീസിന് മൊഴി നൽകി. സംസ്ഥാനത്ത് അടുത്തിടെ നടന്ന ഏറ്റവും വലിയ ഹൈബ്രിഡ് കഞ്ചാവുവേട്ടയാണിത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ഭക്ഷണം നല്‍കാന്‍ വൈകിയെന്ന് ആരോപണം; ഹോട്ടല്‍ ജീവനക്കാരന്റെ മുഖത്തേക്ക് സ്റ്റീല്‍ ജഗ്ഗ് കൊണ്ടടിച്ചു, ചില്ല് എറിഞ്ഞു തകര്‍ത്തു, കാല്‍നട യാത്രക്കാരിയായ പെണ്‍കുട്ടിക്ക് പരിക്ക്, സംഭവം കാസര്‍കോട് നഗരത്തില്‍
ബന്തടുക്കയില്‍ സ്വകാര്യ ബസ് ഡ്രൈവറെ ആക്രമിച്ച് പെരുവഴിയില്‍ തള്ളി; ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നത് ഡ്രൈവര്‍ക്ക് ബോധം തിരികെ കിട്ടിയതോടെ, പൊലീസ് അന്വേഷണം തുടങ്ങി

You cannot copy content of this page