കാസര്‍കോട്: ചെമ്മനാട്-ബേഡഡുക്ക പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മുനമ്പം പാലത്തിന് പൊതുമരാമത്തുവകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് തറക്കല്ലിട്ടു. പാല നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ പ്രദേശത്ത് ടൂറിസം പദ്ധതികള്‍ കൊണ്ടുവരുമെന്ന് മന്ത്രി പറഞ്ഞു.മഹാലക്ഷ്മി ക്ഷേത്ര പരിസരത്ത് നടന്ന ചടങ്ങില്‍ സിഎച്ച് കുഞ്ഞമ്പു എംഎല്‍എ അധ്യക്ഷത വഹിച്ചു. എം രാജഗോപാലന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, പഞ്ചായത്ത് പ്രസിഡന്റ് എം ധന്യ, മുന്‍ എഎല്‍എ കെ കുഞ്ഞിരാമന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കഴിഞ്ഞ നവംബറിലാണ് 17.70 കോടി രൂപ പൊതുമരാമത്തുവകുപ്പ് പാല നിര്‍മാണത്തിന് അനുവദിച്ചത്. പാല നിര്‍മാണം പൂര്‍ത്തിയായകുന്നതോടെ മലയോര മേഖലയിലുള്ളവര്‍ക്ക് ജില്ലാ ആസ്ഥാനത്തെത്തുവാനുള്ള എളുപ്പത്തില്‍ ബന്ധിപ്പിക്കാനാകും.








