കാസര്‍കോട്: മഞ്ചേശ്വരം വാമഞ്ചൂരില്‍ സ്‌കൂട്ടറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം. ഒരാള്‍ക്ക് പരിക്കേറ്റു. പൈവളിഗെ കളായി സ്വദേശി ഗോപാലകൃഷ്ണ നല്ലൂരായ(66) ആണ് മരിച്ചത്. പരിക്കേറ്റ ശിവശങ്കര ഭട്ടിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ വാമഞ്ചൂര്‍ ഗുരുനരസിംഹ ക്ഷേത്രത്തിന് മുന്‍വശത്തെ ദേശീയപാതയില്‍ ആണ് അപകടം നടന്നത്. പൂജ ആവശ്യത്തിനായി ഹൊസങ്കടി ഭാഗത്തേക്ക് സ്‌കൂട്ടറില്‍ പോവുകയായിരുന്നു ഗോപാലകൃഷ്ണ. എതിരെ വന്ന സ്‌കൂട്ടറുമായി കൂട്ടിയിടിച്ചാണ് റോഡില്‍ തെറിച്ചുവീണ് ഗോപാലകൃഷ്ണയ്ക്ക് ഗുരുതരമായ പരിക്കേറ്റത്. ഉടന്‍തന്നെ ദര്‍ളക്കട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വൈകുന്നേരം അഞ്ചരയോടെ മരിച്ചു. അപകടമുണ്ടാക്കിയ സ്‌കൂട്ടര്‍ ഓടിച്ച ആള്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. കര്‍ഷകനും പൂജാരിയുമായിരുന്നു ഗോപാലകൃഷ്ണ. കുസുമയാണ് ഭാര്യ. മക്കള്‍: ഗുരുരാജ്, ശ്രീനിധി, പൂര്‍ണേഷ്. മരുമകള്‍: ലാവണ്യ. സഹോദരങ്ങള്‍: സുബ്രഹ്‌മണ്യ നല്ലൂരായ, രംഗനാഥ നല്ലൂരായ, സത്യമൂര്‍ത്തി നല്ലൂരായ, കാവേരിയമ്മ, വിജയലക്ഷ്മി, മല്ലിക.







