കാസര്‍കോട്: സീതാംഗോളിയില്‍ അര്‍ധരാത്രിയില്‍ കട്ടക്കളി ചൂതാട്ടത്തില്‍ ഏര്‍പ്പെട്ട രണ്ടുപേരെ കുമ്പള പൊലീസ് പിടികൂടി. സ്ഥലത്തുനിന്ന് 30260 രൂപ പിടിച്ചെടുത്തു. പൊലീസിനെ കണ്ട് രണ്ടുപേര്‍ രക്ഷപ്പെട്ടു. മുഗു റോഡിലെ അബ്ദുല്‍ അസീസ്(45), ഉപ്പളയിലെ മുഹമ്മദ് എന്നിവരെയാണ് പന്തയം വച്ച് കട്ടക്കളി നടക്കുന്നതിനിടെ പിടികൂടിയത്. ശനിയാഴ്ച അര്‍ധ രാത്രി ഒരുമണിയോടെ സീതാംഗോളി കുമ്പള റോഡില്‍ ബസ് വെയിറ്റിങ് ഷെഡിന് പിറകുവശത്തെ പൊതുസ്ഥലത്താണ് ചൂതാട്ടം നടന്നത്. രഹസ്യവിവരത്തെ തുടര്‍ന്നാണ് സബ് ഇന്‍സ്‌പെക്ടര്‍ സി പ്രദീപ് കുമാറും സംഘവും സ്ഥലത്തെത്തിയത്. നാലുപേരാണ് ചൂതാട്ടത്തില്‍ ഏര്‍പ്പെട്ടിരുന്നത്. പൊലീസിനെ കണ്ട രണ്ടുപേര്‍ ഓടിപ്പോയി. മറ്റുരണ്ടുപേരെ പിടികൂടി ചോദ്യം ചെയ്ത ശേഷം പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കി കേസെടുത്തു.







