കാസര്‍കോട്: നാട്ടുകാരുടെ ചിരകാലാവശ്യമായിരുന്ന അണങ്കൂര്‍ താനിയത്ത് തുരുത്തി കാര്‍ഗില്‍ പാലം റോഡ് ഉദ്ഘാടനം ചെയ്തു.
ആഹ്ലാദകരമായ അന്തരീക്ഷത്തില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ അബ്ബാസ് ബീഗം ഉദ്ഘാടനം നിര്‍വ്വഹിച്ചു. കൗണ്‍സിലര്‍ സൈനുദ്ദീന്‍ ബി എസ് ആധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഖാലിദ് പച്ചക്കാട്, കെ കെ മുഹമ്മദ് കുഞ്ഞി, അഷ്‌റഫ് ടി കെ, റസാഖ്, അഷ്‌റഫ് ഓതുന്നപുരം, ഷാഫി ടി പി, ഷെബീര്‍ അലി, അസൈനാര്‍ താന്നിയത്ത്, അബൂബക്കര്‍ ടി എച്ച്, അബ്ദുല്‍ റഹിമാന്‍ എ എന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
മഴക്കാലത്തു വെള്ളം കയറി ഈ റോഡിലൂടെയുള്ള ഗതാഗതം തടസ്സപ്പെടുന്നതു പതിവായിരുന്നു. ജനങ്ങള്‍ക്ക് ഇതു വലിയ ഗതാഗതപ്രശ്‌നമായിരുന്നു. പാലം വന്നതോടെ ജനങ്ങള്‍ ആഹ്ലാദത്തിലാണ്.







