കാസര്‍കോട്: ബേവിഞ്ചയിലെ ദേശീയപാതാ നിര്‍മാണ പ്രതിസന്ധി ഇന്നത്തേക്ക് പരിഹരിച്ചു. ജില്ലാകളക്ടറുടെ സാന്നിധ്യത്തില്‍ തിങ്കളാഴ്ച കെട്ടിടം ഉടമ, കരാറുകാര്‍, ദേശീയപാതാ അധികൃതര്‍ എന്നിവരുമായി ചര്‍ച്ച നടത്തും. ചര്‍ച്ചയില്‍ പ്രശ്‌നം രമ്യമായി പരിഹരിക്കുമെന്നാണ് പ്രതീക്ഷ. ഞായറാഴ്ച രാവിലെ ഇതുസംബന്ധിച്ച് ബേവിഞ്ചയില്‍ ഉടലെടുത്ത സംഘര്‍ഷം ഇതോടെ അയഞ്ഞു. ദേശീയപാത സംബന്ധിച്ച സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ എംഎല്‍എ എന്‍എ നെല്ലിക്കുന്നിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് സംയുക്ത യോഗത്തിന് തീരുമാനമായത്. യോഗതീരുമാനമുണ്ടാകും വരെ വിവാദമായ വീടിന്റെ മുന്‍പൊളിക്കരുതെന്നും നിര്‍ദേശമുണ്ട്.







