കാസർകോട് : മാറിമാറി വരുന്ന പാലക്കാട് ഡിവിഷൻ റെയിൽവേ ജനറൽ മാനേജർമാരും സംഘവും റെയിൽവേ സ്റ്റേഷനുകൾ സന്ദർശിക്കുന്നെങ്കിലും മലബാറിലെ ട്രെയിനുകളിലെ യാത്രാദുരിതം രൂക്ഷമായി തുടരുന്നു.ട്രെയിനുകളിൽ കയറിപ്പറ്റാൻ ഇടമില്ലാതെ ടിക്കറ്റ് എടുത്തവർ ട്രെയിനിൽ കയറാകനാകാതെ മടങ്ങുന്നത് പതിവാകുന്നു. തിങ്ങിനിറഞ്ഞ കമ്പാർട്ട്മെന്റ്കളിലേക്ക് എങ്ങനെയെങ്കിലും കയറി പറ്റാനുള്ള യാത്രക്കാരുടെ ശ്രമത്തെ റെയിൽവേ പോലീസ് അപകടം മണത്തെറിഞ്ഞു തടയുന്നുണ്ട്.ഇത് യാത്രക്കാരും,പോലീസും തമ്മിലുള്ള വാഗ്വാദത്തിനും ഇടയാവുന്നു.
കാസർകോട്ടു നിന്ന് കോഴിക്കോട്ടേക്കും തിരിച്ചും ചുരുക്കം ട്രെയിനുകളാണുള്ളത്. രാവിലെയും, വൈകുന്നേരങ്ങളിലുമാണ് വലിയ തിരക്ക് അനുഭവപ്പെടുന്നത്. ട്രെയിനുകളിൽ കോച്ചുകൾ കൂട്ടിയാൽ തിരക്ക് കുറക്കാനാവും. എന്നാൽ നിലവിലുള്ള കൊച്ചുകൾ കുറക്കാനാണ് റെയിൽവേ ശ്രമിക്കുന്നത്.ഇത് യാത്ര ദുരിതം വർദ്ധിപ്പിക്കുന്നു.
കണ്ണൂർ മുതൽ കാസർകോട് വരെയുള്ള സർക്കാർ ഉദ്യോഗസ്ഥരും വിദ്യാർത്ഥികളും മറ്റു യാത്രക്കാരും പ്രധാനമായും ആശ്രയിക്കുന്ന കണ്ണൂർ-മംഗളൂരു പാസഞ്ചർ ട്രെയിനിൽ കാലുകുത്താൻ ഇടമില്ലാത്ത അവസ്ഥയിലാണ് യാത്രക്കാരെന്നു പരാതിയുണ്ട്.ഇതുമൂലം വിദ്യാർഥിനികളും മറ്റും ബോധരഹിതരായി വീഴുന്ന സംഭവങ്ങളുമു ണ്ട്. ട്രെയിനുകളിൽ കൂടുതൽ കോച്ചുകൾ അനുവദിക്കുന്നതിനോ,ഈ സമയങ്ങളിൽ കൂടുതൽ ട്രെയിനുകൾ ഓടിക്കുന്നതിനോ നടപടി ഉണ്ടാകുന്നില്ലെന്നു പരാതിയുണ്ട്.എന്നാൽ പാലക്കാട് ഡിവിഷനിൽ മാറിമാറി വരുന്ന ജനറൽ മാനേജെർമാരും സംഘവും റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചു മടങ്ങിപ്പോകുന്നുണ്ട്.
 
								







