ചെറുവത്തൂര്‍: അച്ചാംതുരുത്തി സ്വദേശി ആറില്‍ കുഞ്ഞിരാമന്‍(70) അന്തരിച്ചു. അച്ചാംതുരുത്തി ജയ്ഹിന്ദ് സ്‌പോര്‍ട്‌സ് ആന്റ് കെവി സ്മാരക ആര്‍ട്‌സ് ക്ലബ്ബിന്റെ ആദ്യകാല തുഴച്ചില്‍ താരമായിരുന്നു. 1980 കളില്‍ കോഴിക്കോട് കാപ്പാട് കടലില്‍ നടന്ന വള്ളംകളിയില്‍ തുഴഞ്ഞ് പ്രശസ്തി നേടിയിരുന്നു. 9 പേര്‍ തുഴയുന്ന വള്ളംകളിയില്‍ അമരക്കാരനുമായിരുന്നു. പരേതരായ ആറില്‍ അമ്പുവിന്റെയും ചിറ്റേയിയുടെയും മകനാണ്. ഭാര്യ: സാവിത്രി. മക്കള്‍: ബിന്ദു, ബീജ, ബീന, ബിജിത. മരുമക്കള്‍: ബാലന്‍, സതീശന്‍, പവിത്രന്‍, ശശി. സഹോദരങ്ങള്‍: ആറില്‍ അമ്പൂഞ്ഞി, മാധവി കടിഞ്ഞിമൂല, ആറില്‍ കൃഷ്ണന്‍.







