2026 ലെ പൊതു അവധികള്‍ പ്രഖ്യാപിച്ചു; അവധി ദിനങ്ങള്‍ അറിയാം…

തിരുവനന്തപുരം: 2026-ലെ പൊതു അവധിദിനങ്ങള്‍ മന്ത്രിസഭ അംഗീകരിച്ചു. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള അവധികളുടെ പട്ടികയില്‍ മന്നം ജയന്തിയും പെസഹാ വ്യാഴവും ഉള്‍പ്പെടുത്തി. ഈ ദിവസം ബാങ്കുകള്‍ക്കും ധനകാര്യസ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും

അവധി ദിനങ്ങള്‍

ജനുവരി രണ്ട് -മന്നം ജയന്തി.
ജനുവരി 26 റിപ്ലബ്ലിക് ദിനം.
മാര്‍ച്ച് 20 റംസാന്‍.
ഏപ്രില്‍ രണ്ട് പെസഹാ വ്യാഴം.
ഏപ്രില്‍ മൂന്ന് ദുഃഖ വെള്ളി.
ഏപ്രില്‍ 14 അംബേദ്കര്‍ ജയന്തി.
ഏപ്രില്‍ 15 വിഷു.
മേയ് 1 മേയ്ദിനം.
മേയ് 27 ബക്രീദ്.
ജൂണ്‍ 25 മുഹറം.
ആഗസ്റ്റ് 12 കര്‍ക്കടകവാവ്.
ആഗസ്റ്റ്15 സ്വാതന്ത്ര്യദിനം.
ആഗസ്റ്റ് 25 ഒന്നാം ഓണം
ആഗസ്റ്റ് 26 തിരുവോണം
ആഗസ്റ്റ് 27 മൂന്നാം ഓണം
ആഗസ്റ്റ് 28 നാലാം ഓണം
ശ്രീനാരായണ ഗുരുജയന്തി,
അയ്യങ്കാളി ജയന്തി
സെപ്റ്റംബര്‍ നാല് ശ്രീകൃഷ്ണജയന്തി
സെപ്റ്റംബര്‍ 21 ശ്രീനാരായണഗുരു സമാധി.
ഒക്ടോബര്‍ രണ്ട് ഗാന്ധിജയന്തി
ഒക്ടോബര്‍ 20 മഹാനവമി
ഒക്ടോബര്‍ 21 വിജയദശമി
ഡിസംബര്‍ 25 ക്രിസ്മസ്.

പൊതു അവധിയായ ഞായര്‍ ദിവസങ്ങളില്‍ വരുന്നതിനാല്‍ ഫെബ്രുവരി 15 മഹാശിവരാത്രി, ഏപ്രില്‍ 5 ഈസ്റ്റര്‍, നവംബര്‍ 8 ദീപാവലി എന്നീ അവധി ദിവസങ്ങള്‍ പട്ടികയിലില്ല
നിയന്ത്രിത അവധി: മാര്‍ച്ച് നാല് അയ്യാവൈകുണ്ഠ സ്വാമി ജയന്തി, ഓഗസ്റ്റ് 28 ആവണി അവിട്ടം, സെപ്റ്റംബര്‍ 17 വിശ്വകര്‍മദിനം

തൊഴില്‍നിയമം, ഇന്‍ഡസ്ട്രിയല്‍ ഡിസ്പ്യൂട്‌സ് ആക്ട്സ്, കേരള ഷോപ്പ്സ് ആന്‍ഡ് കൊമേഷ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ട്, മിനിമം വേജസ് ആക്ട് മുതലായവയുടെ പരിധിയില്‍വരുന്ന സ്ഥാപനങ്ങള്‍ക്ക് കേരള ഇന്‍ഡസ്ട്രിയല്‍ എസ്റ്റാബ്ലിഷ്മെന്റ്(നാഷണല്‍ ആന്‍ഡ് ഫെസ്റ്റിവല്‍ ഹോളിഡേയ്സ്) നിയമത്തിന്റെ കീഴില്‍വരുന്ന അവധികള്‍ മാത്രമേ ബാധകമായിരിക്കുകയുള്ളൂ. 2026 മാര്‍ച്ച് നാലിന് ഹോളിദിനത്തില്‍ ന്യൂഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാസ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് പ്രാദേശിക അവധി അനുവദിക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page