കാസര്‍കോട്: വ്യാജ രേഖകള്‍ ചമച്ച് ജമാഅത്ത് സെക്രട്ടറിയായി ആള്‍മാറാട്ടം നടത്തിയെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു. നെട്ടണിഗെ വില്ലേജിലെ ബെള്ളൂര്‍, ബെളിഞ്ചയിലെ ഗദ്യത്തടുക്ക ഹൗസിലെ ജി ബി അബ്ദുള്ള (65)യുടെ പരാതിയില്‍ പെര്‍ഡാല, ഏത്തടുക്ക, നടുക്കുന്ന് ഹൗസിലെ എന്‍ കെ അഹമ്മദ് മുസ്തഫ എന്ന എന്‍ കെ എം എന്ന ആള്‍ക്കെതിരെയാണ് ബദിയഡുക്ക പൊലീസ് കേസെടുത്തത്.
ബെളിഞ്ച, ബദര്‍ ജുമാമസ്ജിദ് കമ്മിറ്റി പ്രസിഡണ്ടാണ് പരാതിക്കാരനായ ജി ബി അബ്ദുള്ള. പ്രതി വ്യാജ രേഖ ചമച്ച് ജമാഅത്ത് സെക്രട്ടറിയായി ആള്‍മാറാട്ടം നടത്തുകയും 2025 മെയ് 16ന് വഖഫ് ബോര്‍ഡ് മുമ്പാകെ വ്യാജ പരാതി നല്‍കി ചതിച്ചുവെന്നും കോടതി നിര്‍ദ്ദേശ പ്രകാരം ബദിയഡുക്ക പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.







