ചെറുവത്തൂര്‍ കുടുംബശ്രീയെ കാനറാ ബാങ്ക് ആദരിച്ചു

ചെറുവത്തൂര്‍: മികച്ച കുടുംബശ്രീ സി.ഡി.എസിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ചെറുവത്തൂര്‍ കുടുംബശ്രീ സി.ഡി.എസിനെ കാനറാ ബാങ്ക് ചെറുവത്തൂര്‍ ബ്രാഞ്ച് ആദരിച്ചു. സി.എസ് ആര്‍ ഫണ്ടും ആദരവും കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കുള്ള സംരംഭകത്വ പരിശീലന ക്ലാസും ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടന്നു. പഞ്ചായത്ത് പ്രസിഡണ്ട് സി.വി പ്രമീള ഉദ്ഘാടനം ചെയ്തു. കനറാ ബേങ്ക് റീജണല്‍ ഹെഡ് ആര്‍.പി ശ്രീനാഥ് അദ്ധ്യക്ഷത വഹിച്ചു. സി.എസ്. ആര്‍എഫ് ഫണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.വി. പ്രമീളയും, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ശ്രീജ ദിലീപും ചേര്‍ന്ന് കനറാ ബേങ്ക് റീജണല്‍ ഹെഡ് എ.പി ശ്രീനാഥില്‍ നിന്ന് എറ്റുവാങ്ങി. പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി. പത്മിനി, ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ സി.വി. ഗിരിശന്‍, എഡിഎം സിഡി ഹരിദാസ്, കുടുംബശ്രീ മെമ്പര്‍ സെക്രട്ടറി കെ.വി വിനയരാജ്, പഞ്ചായത്തംഗങ്ങളായ ഡി.എം കുഞ്ഞിക്കണ്ണന്‍, ആശ കാരിയില്‍, എം ടി പി ബുഷ്റ പ്രസംഗിച്ചു. കൂണ്‍ കൃഷി പരിശീലനം സംബന്ധിച്ച് സച്ചിന്‍ പൈ ക്ലാസ് എടുത്തു. വിവിധ വാര്‍ഡിലെ കുടുംബശ്രീകള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണവും നടന്നു. കനറാ ബേങ്ക് ചെറുവത്തൂര്‍ ബ്രാഞ്ച് മാനേജര്‍ മനു മനേക് സ്വാഗതവും അമല്‍ മോഹന്‍ നന്ദിയും പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page