കാസര്‍കോട്: ടെമ്പോ ലോറി ഇടിച്ച് ഹൊസങ്കടി റെയില്‍വെ ഗേറ്റ് തകര്‍ന്നു. അപകടത്തെതുടര്‍ന്ന് ബങ്കര മഞ്ചേശ്വരം-ഹൊസങ്കടി റോഡില്‍ ഒന്നര മണിക്കൂറോളം നേരം ഗതാഗതം തടസ്സപ്പെട്ടു.
ബുധനാഴ്ച രാവിലെ എട്ടര മണിയോടെയാണ് അപകടം ഉണ്ടായത്. ഗേറ്റ് തകര്‍ന്നതിനാല്‍ ട്രെയിന്‍ കടന്നു പോയ ശേഷം തുറക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് വിദഗ്ധര്‍ എത്തിതകര്‍ന്ന ഗേറ്റ് മുറിച്ചു നീക്കി താല്‍ക്കാലികമായി മറ്റൊന്നു സ്ഥാപിച്ചതോടെയാണ് ഗതാഗത തടസ്സം നീങ്ങിയത്.







