കാസര്‍കോട്: വീടുകളില്‍ നിന്നു ശേഖരിച്ച പഴയ വസ്ത്രങ്ങള്‍ തരം തിരിക്കുന്നതിനിടെ ലഭിച്ച 5000 രൂപ ഉടമസ്ഥന് തിരികെ നല്‍കി ഹരിത കര്‍മ്മ സേന മാതൃകയായി. കാറഡുക്ക പഞ്ചായത്തിലെ ആറാം വാര്‍ഡിലാണ് സംഭവം. പ്ലാസ്റ്റിക്, തുണി അവശിഷ്ടങ്ങള്‍ വേര്‍തിരിക്കുന്നതിനിടെ ഹരിത കര്‍മ്മ സേനയിലെ താരയ്ക്കാണ് 5000 രൂപ ലഭിച്ചത്. മല്ലവാറിലെ ആനന്ദ് ഭട്ടിന്റെ വീട്ടില്‍ നിന്ന് ലഭിച്ച പഴയ വസ്ത്രങ്ങള്‍ക്കകത്താണ് പണം ഉണ്ടായിരുന്നത്. താര ഉടന്‍ തന്നെ ആനന്ദ് ഭട്ടിന്റെ വീട്ടിലെത്തി പണം തിരികെ നല്‍കി മാതൃകയാവുകയായിരുന്നു. താരയെ പഞ്ചായത്ത് പ്രസിഡന്റ് കെ. ഗോപാലകൃഷ്ണ അഭിനന്ദിച്ചു.








A big salute madam. 🙏