മംഗ്‌ളൂരു: ഓട്ടോറിക്ഷ പാലത്തിനു മുകളില്‍ നിര്‍ത്തിയിട്ട ശേഷം ഡ്രൈവര്‍ പുഴയില്‍ ചാടിയതായി സംശയം. ഫയര്‍ഫോഴ്‌സും പൊലീസും നേത്രാവതി പുഴയില്‍ വ്യാകമായ തെരച്ചില്‍ ആരംഭിച്ചു.
മര്‍ണബയല്‍ സ്വദേശിയായ പ്രീതം ലോബോ ആണ് പഴയ പാണെ മംഗ്‌ളൂരു പാലത്തില്‍ ഓട്ടോ റിക്ഷ നിര്‍ത്തിയിട്ട ശേഷം പുഴയിലേയ്ക്ക് ചാടിയതെന്നു സംശയിക്കുന്നു. ഇലക്ട്രിക് ഓട്ടോ റിക്ഷ നിര്‍ത്തിയിട്ട് ഏറെ നേരം കഴിഞ്ഞിട്ടും മാറ്റാത്തത് കണ്ട പരിസരവാസികള്‍ സ്ഥലത്തെത്തുകയായിരുന്നു. ഓട്ടോയില്‍ ആരെയും കാണാത്തതിനെ തുടര്‍ന്ന് പൊലീസിനെ വിവരമറിയിച്ചു. പൊലീസെത്തി അന്വേഷിച്ചുവെങ്കിലും ഓട്ടോ ഉടമയായ പ്രീതം ലോബോയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതോടെയാണ് ഓട്ടോ നിര്‍ത്തിയിട്ട് ഡ്രൈവര്‍ പുഴയില്‍ ചാടിയിരിക്കാമെന്ന സംശയം ശക്തമായത്.








