മംഗ്ളൂരു: സുറത് ക്കല്ലിൽ ബൈക്ക് യാത്രക്കാരായ യുവാക്കളെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ നാലു പേരെ അറസ്റ്റ് ചെയ്തു . സുരത്ക്കൽ കാനാകട്ളയിലെ സുശാന്ത് എന്ന കടവി (29), കെ.വി. അലക്സ് (27), നിഥിൻ (26), കളായി, ഗുഡ്‌ഡയിലെ അരുൺ ഷെട്ടി (56) എന്നിവരെയാണ് സുരത്ക്കൽ പൊലീസ് അറസ്റ്റു ചെയ്തത്. വ്യാഴാഴ്ച രാത്രി ചൊക്കബെട്ടുവിലെ നിസാം (23), കൃഷ്ണപുരം, ഹിൽ സൈഡിലെ ഹസ്സൻ മുൻഷിദ് (18) എന്നിവരെയാണ് സംഘം കുത്തി പരിക്കേൽപ്പിച്ചത്. ചൊക്ക ബെട്ടു ,കാനയിലെ പെട്രോൾ പമ്പിനു സമീപത്താണ് സംഭവം. കുത്തേറ്റ് ആശുപത്രിയിൽ കഴിയുന്നവരും മറ്റു മൂന്നു സുഹൃത്തുക്കളും രണ്ടുബൈക്കുകളിലായി പോവുകയായിരുന്നു. ഇതിനിടയിൽ പെട്രോൾ അടിക്കാനായി ഒരു ബൈക്ക് പമ്പിലേയ്ക്ക് കയറി. രണ്ടാമത്തെ ബൈക്ക് റോഡരികിlനിറുത്തി. ഈ സമയത്ത് സമീപത്തെ ബാറിൽ നിന്നു ഇറങ്ങി വന്ന ഒരു സംഘം നിസാമുമായി വാക്കുതർക്കം ഉണ്ടായതായി പറയുന്നു. ഇതിനിടയിലാണ് രണ്ടു പേർക്കും കുത്തേറ്റത്. ആൾക്കാർ ഓടി കൂടുന്നതിനിടയിൽ അക്രമി സംഘം രക്ഷപ്പെടുകയായിരുന്നു.







