കാസര്‍കോട്: നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസ് 2026 ജനുവരി ഏഴിന് ആരംഭിക്കും. രണ്ടുവര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മുഹ്യുദ്ധീന്‍ ജുമാ മസ്ജിദ് അങ്കണത്തില്‍ അന്ത്യ വിശമം കൊള്ളുന്ന മുഹമ്മദ് ഹനീഫ് വലിയുല്ലാഹി തങ്ങള്‍ ഉപ്പാപ്പ ഉറൂസിന് തയ്യാറെടുപ്പുകള്‍ ആരംഭിച്ചു. ജാതിമതഭേദമന്യേ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഭക്തജനങ്ങളുടെ പങ്കാളിത്തമാണ് ഉറൂസിന്റെ പ്രത്യകത. ഉറൂസ് പ്രമാണിച്ച് ജനുവരി 7 മുതല്‍ 11 ദിവസം മതപ്രഭാഷണം ഉണ്ടാകും. 18ന് രാവിലെ ഒരുലക്ഷത്തിലധികം പേര്‍ക്ക് നെയ്‌ച്ചോര്‍ പൊതികള്‍ വിതരണം ചെയ്യുമെന്ന് ഉറൂസ് കമ്മിറ്റി ഭാരവാഹികളായ ടിഎ മഹമൂദ് ഹാജി, എന്‍എ നെല്ലിക്കുന്ന് എംഎല്‍എ, ടിഎം അഷ്‌റഫ്, ഹനീഫ നെല്ലിക്കുന്ന്, എന്‍എ ഹമീദ്, കുഞ്ഞാമു കട്ടപ്പണി, ഹനീഫ് എംഎ, എന്‍എ ഇഖ്ബാല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
