കാസര്‍കോട്: പൊതു വിദ്യാലയങ്ങളുടെ സമഗ്രവികസനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയുള്ള മോദിസര്‍ക്കാരിന്റെ പി.എം ശ്രീ പദ്ധതികളും ദേശീയ താല്‍പ്പര്യം മുന്‍നിര്‍ത്തിയുള്ള നയങ്ങളും വൈകിയാണെങ്കിലും പിണറായി സര്‍ക്കാര്‍ നടപ്പാക്കുന്നത് സ്വാഗതാര്‍ഹമാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എം.എല്‍. അശ്വിനി പറഞ്ഞു. ബിജെപി ബദിയടുക്ക പഞ്ചായത്ത് തെരഞ്ഞെടുപ്പ് സമിതി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറ്റം ഉള്‍പ്പെടെ പല പദ്ധതികളും നയങ്ങളും കേരളത്തില്‍ നടപ്പാക്കില്ലെന്നായിരുന്നു പിണറായി വിജയനും മന്ത്രിമാരും വീമ്പിളക്കിയത്. കേന്ദ്ര പദ്ധതികളും നയങ്ങളും നടപ്പാക്കാതെ കേന്ദ്ര ഫണ്ട് മാത്രം നേടിയെടുക്കാനുള്ള പിണറായി വിജയന്റെ തന്ത്രം ചെലവാകില്ലെന്നു പിണാറായി സംഘത്തിനിപ്പോള്‍ ബോധ്യപ്പെട്ടുവെന്നു അശ്വിനി കൂട്ടിച്ചേര്‍ത്തു.
വിശ്വനാഥ പ്രഭു അദ്ധ്യക്ഷത വഹിച്ചു. രാമപ്പ മഞ്ചേശ്വരം, പി.ആര്‍. സുനില്‍,ഡി. ശങ്കര, ഹരീഷ് നാരമ്പാടി, ഗോപാലകൃഷ്ണ എം., രവീന്ദ്ര റൈ ഗോസാഡ, മഹേഷ് വളകുഞ്ജ, ചന്ദ്രന്‍, അവിനാശ് റൈ, ആനന്ദ കെ. പ്രസംഗിച്ചു.
