കാസര്‍കോട്: പിണറായി സര്‍ക്കാര്‍ സംസ്ഥാനത്തെ കര്‍ഷകരെ എഴുതിത്തള്ളുകയാണെന്നു
സ്വതന്ത്ര കര്‍ഷക സംഘം പ്രസിഡന്റ് കുറുക്കോളി മൊയ്തീന്‍ പറഞ്ഞു.
അവകാശപ്പെട്ട പല ആനുകൂല്യങ്ങളും നല്‍കാതെ പിണറായി സര്‍ക്കാര്‍ കര്‍ഷകരെ പീഡിപ്പിക്കുകയാണെന്നു അദ്ദേഹം തുടര്‍ന്ന് പറഞ്ഞു.
കര്‍ഷക വിരുദ്ധ സമീപനങ്ങളില്‍ പ്രതിഷേധിച്ച് സ്വതന്ത്ര കര്‍ഷക സംഘം നടത്തിയ കലക്ട്രേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യു കയായിരുന്നു അദ്ദേഹം.
രാജ്യത്തെ കര്‍ഷകരുടെ സ്ഥിതി വളരെ ദയനീയമാണ്. കര്‍ഷകര്‍ക്ക് വലിയ വാഗ്ദാനം നല്‍കിയാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ അധികാരത്തില്‍ വന്നത്. എന്നാല്‍ കര്‍ഷകരുടെ ജീവിത വരുമാനം വര്‍ദ്ധിപ്പിക്കാന്‍ ഇരു സര്‍ക്കാറുകള്‍ക്കും സാധിച്ചിട്ടില്ല. കര്‍ഷകരെ പോലെ ദുരിതമനുഭവിക്കുന്ന വിഭാഗമില്ലെന്ന് കുറുക്കോളി മൊയ്തീന്‍ കൂട്ടിച്ചേര്‍ത്തു. ജില്ലാ പ്രസിഡന്റ് ഇ. അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. ഇബ്രാഹിം പാലാട്ട്, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, കെ.ഇ.എ ബക്കര്‍,, അബ്ദുള്ള കുഞ്ഞി ചെര്‍ക്കള, അസീസ് മരിക്കെ, മാഹിന്‍ കേളോട്ട്, ടി.എം ഇഖ്ബാല്‍, കെ.ബി മുഹമ്മദ് കുഞ്ഞി, സി. മുഹമ്മദ് കുഞ്ഞി, സി.എ അബ്ദുള്ള കുഞ്ഞി ഹാജി, എ.കെ ജലീല്‍, ഹമീദ് മച്ചമ്പാടി തുടങ്ങിയവര്‍ പ്രസംഗിച്ചു.
