കുമ്പളയിലെ മണൽ- ചൂതാട്ട മാഫിയക്കെതിരെ വിട്ടുവീഴ്ച ഇല്ല; നിലപാട് വ്യക്തമാക്കി ഇൻസ്പെക്ടർ ടി.കെ.മുകുന്ദൻ

കാസർകോട്: കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ മണൽ- ചൂതാട്ട മാഫിയകളെ അടിച്ചമർത്തുമെന്ന് പുതുതായി ചുമതലയേറ്റ ഇൻസ്പെക്ടർ ടി.കെ.മുകുന്ദൻ പറഞ്ഞു. ഗുണ്ടാ പ്രവർത്തനങ്ങൾക്കെതിരെയും കർശന നടപടിയെടുക്കും. ക്രമസമാധാനനില തകർക്കാൻ ശ്രമിച്ചാൽ വിട്ടുവീഴ്ച ഇല്ലാതെ നേരിടും.സമാധാനം ഉറപ്പാക്കാനുള്ള നടപടികൾക്ക് പൊതുജന സഹകരണം അദ്ദേഹം അഭ്യർത്ഥിച്ചു. പരാതിക്കാർക്ക്ഏതു സമയത്തും പൊലീസ് സ്റ്റേഷനിൽ വരാം – അദ്ദേഹം പറഞ്ഞു. ചീമേനി സ്റ്റേഷനിൽ നിന്നാണ് ടി.കെ.മുകുന്ദൻ കുമ്പളയിൽ എത്തിയത് .
ഇൻസ്പെക്ടർ ആയിരുന്ന പി.കെ. ജിജീഷിന്റെ സ്ഥലം മാറ്റത്തിനു പിന്നിൽ മാഫിയാ സംഘമാണെന്നു ആക്ഷേപം ഉണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page