മഞ്ചേശ്വരം: മഞ്ചേശ്വരം ഉപജില്ലാ സ്‌കൂള്‍ കലോത്സവം 27 മുതല്‍ 30 വരെ ജി.എച്ച്.എസ്.എസ് പൈവളിഗെ നഗറില്‍ നടക്കും. 113 സ്‌കൂളുകളില്‍ നിന്നും അയ്യായിരത്തോളം വിദ്യാര്‍ഥികള്‍ വിവിധ കലാ മത്സര പരിപാടികളില്‍ മാറ്റുരയ്ക്കും. കലോത്സവം 27 വേദികളിലായി നടക്കും. സ്‌കൂള്‍ കാംപസ്, പഞ്ചായത്ത് ഓഫീസ് മൈതാനം, പയ്യക്കി ഉസ്താദ് കോംപൗണ്ട് എന്നിവിടങ്ങളിലായി പ്രധാന വേദികളുണരും.
27 ന് സ്റ്റേജിതര മത്സരങ്ങളും 28, 29, 30 തീയതികളില്‍ സ്റ്റേജ് മത്സരങ്ങളും നടക്കും. തിങ്കളഴ്ച
രാവിലെ 10 ന് എ.കെ.എം അഷ്‌റഫ് എം.എല്‍.എ കലോത്സവം ഉദ്ഘാടനം ചെയ്യും. പൈവളിഗെ പഞ്ചായത്ത് പ്രസിഡന്റ് ജയന്തി.കെ അധ്യക്ഷയാകും. 30 ന് വൈകീട്ട് 4ന് സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.
വാര്‍ത്താ സമ്മേളനത്തില്‍ സംഘാടക സമിതി ജന.കണ്‍വീനര്‍ വിശ്വനാഥ, പ്രധാന അധ്യാപിക കുമാരി വത്സല, അസീസ് കളായി, പ്രവീണ്‍ സംബന്ധിച്ചു
