കാസർകോട്: ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലെ മാണിയാട്ട്, തിരുവള്ളൂർ ശിവക്ഷേത്രത്തിനു സമീപത്തെ വീട്ടിൽ നിന്നു അഞ്ചര പവൻ സ്വർണാഭരണങ്ങൾ മോഷണം പോയി. കഴിഞ്ഞ വ്യാഴാഴ്ചയ്ക്കും ചൊവ്വാഴ്ചയ്ക്കും ഇടയിലാണ് മോഷണം നടന്നതെന്നു വീട്ടുടമ സി.എം. രവീന്ദ്രൻ ചന്തേര പൊലീ സിൽ നൽകിയ പരാതിയിൽ പറഞ്ഞു. സൂട്ട്കെയ്സിൽ സൂക്ഷിച്ചിരുന്ന ഓരോ പവൻ വീതം തൂക്കമുള്ള മൂന്ന് വളകളും രണ്ടര പവൻ തൂക്കമുള്ള പാലക്കമാലയുമാണ് മോഷണം പോയത്. മോഷണത്തിനു പിന്നിൽ കുടുംബ സുഹൃത്തായ വിനോദ് എന്നയാളെ സംശയിക്കുന്നതായി രവീന്ദ്രൻ നൽകിയ പരാതിയിൽ പറഞ്ഞു. ചന്തേര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
