കാസര്‍കോട്: തീരദേശ മേഖലയിലെ വികസന സ്വപ്നങ്ങള്‍ക്ക് കുതിപ്പേകാന്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച തീരദേശ ഹൈവേ പദ്ധതി ചര്‍ച്ചകളിലും, യോഗങ്ങളിലും ഒതുങ്ങി.
ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലത്താണ് തീരദേശ ഹൈവേ പദ്ധതിയെ കുറിച്ച് ചര്‍ച്ചകള്‍ക്കും, യോഗങ്ങള്‍ക്കും തുടക്കമിട്ടത്. ഭൂമി ഏറ്റെടുക്കലില്‍ ഉണ്ടാകുന്ന ആശങ്കകളും, ബദല്‍ നിര്‍ദ്ദേശങ്ങളും വരെ യോഗം ചര്‍ച്ച ചെയ്തിരുന്നു. തുടര്‍ പ്രവര്‍ത്തനങ്ങള്‍ കടലാസിലൊതുങ്ങി.
57 കിലോമീറ്ററാണ് തീരദേശ ഹൈവേയുടെ ജില്ലയിലെ ദൈര്‍ഘ്യം കണക്കാക്കിയിരുന്നത്.കിലോമീറ്റര്‍ സംസ്ഥാന പാതയുടെയും 16 കിലോമീറ്റര്‍ ദേശീയപാതയുടെയും ഭാഗമായാണ് തീരദേശ ഹൈവെ 2021-വോടെ തീരദേശ ഹൈവേ യാഥാര്‍ത്ഥ്യമാക്കുമെന്നാണ് പറഞ്ഞിരുന്നത്.
സംസ്ഥാനത്തിന്റെ വികസന കുതിപ്പിന് ഉതകുന്നതായിരുന്നു പദ്ധതിയെങ്കിലും തുടര്‍നടപടികളൊന്നും ഉണ്ടായില്ല.കിഫ്ബിയുടെ സഹായത്തോടെയായിരുന്നു പദ്ധതിയുടെ നിര്‍മ്മാണം.പദ്ധതി നിര്‍ത്തിവച്ചതിനെ കുറിച്ച് സംസ്ഥാന സര്‍ക്കാരിന് ഇപ്പോള്‍ മിണ്ടാട്ടവുമില്ല.
